വിദ്യാർത്ഥികളെ അനുമോദിച്ചു
Tuesday 01 July 2025 12:36 AM IST
ഇലന്തൂർ: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇലന്തൂർ സേവാഭാരതി ആദരിച്ചു. ബാലഗോകുലവുമായി സഹകരിച്ച് പഞ്ചായത്തിലെ എസ്.എസ്.എൽ.സിതലം മുതൽ ഉന്നത വിജയം നേടിയ 70 വിദ്യാർത്ഥികളെ അനുമോദിക്കുന്ന വിദ്യാകീർത്തി പുരസ്‌കാര വിതരണ ചടങ്ങ് ഇടപ്പരിയാരം എസ്.എൻ.ഡി.പി എച്ച്. എസ് റിട്ട.ഹെഡ്മാസ്റ്റർ എം.എൻ.സലിം ഉദ്ഘാടനം ചെയ്തു. നേച്ചർസ് സിഗ്നേച്ചർ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.വിധു അദ്ധ്യക്ഷനായിരുന്നു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് എസ്.രാജീവ് സ്വാഗതവും ബാലഗോകുലം ജില്ലാ സെക്രട്ടറി ടി.എൻ. അനിൽകുമാർ, ബി.ജെ.പി ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ജയകുമാർ, എൻ.ജെ ബിജു, ടി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.