കരാർ നിയമനം

Tuesday 01 July 2025 12:39 AM IST

പത്തനംതിട്ട: വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (ബോയ്സ്), പ്രീമെട്രിക് ഹോസ്റ്റൽ ചിറ്റാർ (ഗേൾസ്), പ്രീമെട്രിക് ഹോസ്റ്റൽ കടുമീൻചിറ (ബോയ്സ്) എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ മൂന്നുപേരെ നിയമിക്കുന്നു. ഒഴിവ് മൂന്ന് (പുരുഷൻ 2, സ്ത്രീ 1). എം.എ, എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുളളവർക്ക് ജൂലായ് 14 രാവിലെ 11ന് വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായപരിധി 25നും 45നും മദ്ധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ അസൽ ഹാജരാക്കണം. നിയമന കാലാവധി 2026 മാർച്ച് 31 വരെ. ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവർഗക്കാർക്ക് മുൻഗണന. ഫോൺ : 04735 227703, 9496070349, 9447859959.