പ്രതിഷേധാർഹം
Tuesday 01 July 2025 12:42 AM IST
തിരുവല്ല: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ മദ്യശാലകൾ ആരംഭിക്കാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിൽ നിലവിലുള്ള ചട്ടം ഭേദഗതി ചെയ്തു സ്വകാര്യ ബാറുകൾക്ക് പ്രവർത്തന അനുമതി നൽകാനുള്ള നീക്കം തികച്ചും പ്രതിഷേധാർഹമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മദ്യത്തിന്റെ വ്യാപനം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീക്കം തിരഞ്ഞെടുപ്പ് കാലത്ത് പ്രകടന പത്രിയിലൂടെ എൽ ഡി എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ലംഘനമാണ്.