ജില്ലയിൽ പുതിയ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കും 

Tuesday 01 July 2025 12:02 AM IST
പോളിംഗ് ബൂത്തുകൾ

കോഴിക്കോട്: പുതിയ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കൽ, വോട്ടർപട്ടിക പുതുക്കൽ, ബൂത്ത് ലെവൽ ഏജന്റുമാരുടെ നിയമനം, ബി.എൽ.എ, ബി.എൽ.ഒ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. 1200 വോട്ടർമാർക്ക് ഒന്ന് അടിസ്ഥാനത്തിൽ പുതിയ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥലങ്ങൾ ബന്ധപ്പെട്ട ഓഫീസർ പരിശോധിക്കണമെന്നും ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ആവശ്യപ്പെട്ടു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി പേര് ചേർക്കുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും പ്രത്യേക പരിശോധന വേണമെന്നും കലക്ടർ നിർദേശിച്ചു.

കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ ഹർഷിൽ ആർ മീണ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ, ഡെപ്യൂട്ടി കളക്ടർമാരായ എ ജയശ്രീ, പി .പി ശാലിനി, എം രേഖ, പി .വി സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.