ഉജ്ജ്വല റാലിയോടെ എസ്.എഫ്.ഐ സമ്മേളനത്തിന് സമാപനം 

Tuesday 01 July 2025 12:45 AM IST
എ​സ്.​എ​ഫ്.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​സ​മ്മേ​ള​ന​ ​സ​മാ​പ​ന​ ​പൊ​തു​സ​മ്മേ​ള​നം​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കോ​ഴി​ക്കോ​ട് ​ക​ട​പ്പു​റ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ ചെ​യ്യു​ന്നു.

കോഴിക്കോട്: എസ്.എഫ്.ഐ 18ാ മത് അഖിലേന്ത്യാ സമ്മേളനത്തിന് ഉജ്ജ്വല റാലിയോടെ സമാപിച്ചു. ആയിരങ്ങൾ അണിനിരന്ന റാലി ക്രി സ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ (കെ.വി.സുധീഷ് നഗർ) സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം.സജി അദ്ധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറിമാരായ ഐഷി ഘോഷ്, സത്യേഷ ലെയുവ, മുൻ അഖിലേന്ത്യ പ്രസിഡന്റുമാരായ ആർ അരുൺകുമാർ, വി.പി.സാനു, മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, രക്തസാക്ഷി ധീരജിന്റെ പിതാവ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ധീരജിന്റെ അമ്മ പുഷ്‌കല പങ്കെടുത്തു. മുഖ്യമന്ത്രിക്കുള്ള ഉപഹാരം സ്വാഗതസംഘം ചെയർമാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസും സ്വാഗതസംഘം ട്രഷറർ എം മെഹബൂബും സമ്മാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ ഭാരവാഹികളെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.