ഹോളിഡേ മാളിന് പ്രതിഷേധ റീത്ത്
Tuesday 01 July 2025 12:50 AM IST
വടകര: വർഷങ്ങളായി പണിപൂർത്തിയാകാതെ കിടക്കുന്ന വടകര നാരായണ നഗർ ഗ്രൗണ്ടിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഹോളിഡേ മാളിന് യൂത്ത് കോൺഗ്രസ് റീത്ത് സമർപ്പിച്ചു. വടകര മുനിസിപ്പാലിറ്റിയുടെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്ത അതേസമയത്താണ് യൂത്ത്കോൺഗ്രസ് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചത്. ഉടൻ ഹോളിഡേ മാളിന്റെ പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് വടകര മണ്ഡലം പ്രസിഡന്റ് അഭിനന്ദ് ജെ മാധവ്, സജിത്ത് മാരാർ, ദിൽരാജ് പനോളി, ജുനൈദ് കാർത്തികപ്പള്ളി, കാർത്തിക് ചോറോട്, അതുൽ ബാബു, അജിനാസ് താഴത്ത്, അശ്വിൻ ഭാസ്കർ, മൃദുൽ പുറങ്കര, അഖിൽനാഥ്, ഷാരോൺ, അമൽ എന്നിവർ നേതൃത്വം നൽകി.