റോഡുകൾ സഞ്ചാര യോഗ്യമാക്കണം
Tuesday 01 July 2025 12:31 AM IST
കൊല്ലം: ഉദയമാർത്താണ്ഡപുരം ഡിവിഷനിലെ എം.ആർ.എ- കെ.പി. അപ്പൻ റോഡും അഗതി മന്ദിരം-സ്നേഹ ലോഡ്ജ് റോഡും കൊണ്ടെത്തു പാലം- ബീച്ച് വരെയുള്ള റോഡും ഉടൻ പുതുക്കി സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് ഉദയമാർത്താണ്ഡപുരം ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു, ഡിവിഷൻ പ്രസിഡന്റ് ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജി ജയപ്രകാശ്, മുണ്ടയ്ക്കൽ രാജശേഖരൻ, മുൻ കൗൺസിലർ ശാന്തിനി ശുഭദേവൻ, വി.എസ്. ജോൺസൺ, മുണ്ടയ്ക്കൽ സന്തോഷ്, വേണു ജെ.പിള്ള, മിൽട്ടൻ, ബാലപ്പൻ, ബിജു വെടിക്കുന്ന്, മൈക്കിൾ, ബിജു, കെ.ആർ രാജേഷ്, ജെറി, രാജീവൻ, യേശുദാസ്, റോയ്, ബാബു, മാത്യൂസ്, സുനിത, നാസർ എന്നിവർ സംസാരിച്ചു,