കേരള വിശ്വകർമ്മ മഹിളാ സംഘം വാർഷികം

Tuesday 01 July 2025 12:32 AM IST

കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ പോഷക സംഘടനയായ കേരള വിശ്വകർമ്മ മഹിളാ സംഘം കൊല്ലം യൂണിയൻ വാർഷികം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഗീത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ.ആർ. സുരേന്ദ്രൻ, കൊല്ലം യൂണിയൻ സെക്രട്ടറി മനോജ് കുമാർ മണ്ണാശ്ശേരി, മുളങ്കാടകം ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ജി. വിജയൻ ഇഞ്ചവിള, ട്രഷറർ ടി. ഉണ്ണിക്കൃഷ്ണൻ, അനിത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുജാത നടരാജൻ (പ്രസിഡന്റ്), ലളിതാമണി, ലതമ്മാൾ, ജിജാ (വൈസ് പ്രസിഡന്റുമാർ), ബി.എസ്. രജിത (സെക്രട്ടറി), ഉഷാകുമാരി, സുഷമ, ശിവകുമാരി (ജോയിന്റ് സെക്രട്ടറി), പ്രതിഭ (ട്രഷറർ).