ക്ഷീര കർഷക കൂട്ടായ്മയും പ്രതിഷേധവും
Tuesday 01 July 2025 12:33 AM IST
കുന്നത്തൂർ: നോർത്ത് മൈനാഗപ്പള്ളി ക്ഷീര സഹകരണ സംഘത്തിലെ ചൂഷണത്തിനെതിരെ ക്ഷീര കർഷകർ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ക്ഷീര വകുപ്പ് നൽകുന്ന സബ്സിഡികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ആനുകൂല്യങ്ങളും വിതരണം ചെയ്യാതെ കർഷകരെ ബുദ്ധിമുട്ടിക്കുന്ന സംഘത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ഈ കൂട്ടായ്മ. മിൽമ മുൻ ചെയർമാൻ കല്ലട രമേശ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ സുനിൽ കുമാർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ, തോമസ് വൈദ്യൻ, ടി.ജി.എസ്.തരകൻ, മഠത്തിൽ സുരേഷ്, സിദ്ധാർത്ഥ കുമാർ, കെ.പി. അൻസാർ, മധുസൂദനൻ പിള്ള, ജയചന്ദ്രൻ പിള്ള, സുഭാഷ് വൈശാഖം, നൂർ ജഹാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം. സെയ്ദ് സ്വാഗതവും വയലിത്തറ രവി നന്ദിയും പറഞ്ഞു.