പഠനോപകരണങ്ങളും ക്യാഷ് അവാർഡും വിതരണവും
Tuesday 01 July 2025 12:33 AM IST
തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് 1153-ാം നമ്പർ ശ്രീ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ, പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും നൽകി.
കരയോഗം പ്രസിഡന്റ് ചെട്ടിയത്ത് അജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വിരുത്തേത്ത് ചന്ദ്രൻ, മോഹനൻ പിള്ള ശ്രീകുമാർ, കളമത്തു ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കരയോഗം സെക്രട്ടറി പ്രസന്നകുമാർ സ്വാഗതവും അജികുമാർ കൊപ്പാറ നന്ദിയും പറഞ്ഞു.