ക്ലാപ്പനയിൽ ലഹരിക്കെതിരെ യുവസംഗമം
Tuesday 01 July 2025 12:35 AM IST
ക്ലാപ്പന: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തിൽ വള്ളിക്കാവ് ജംഗ്ഷനിൽ ലഹരിവിരുദ്ധ യുവസംഗമം നടത്തി. മേഖലാ യുവസമിതി കൺവീനർ അഡ്വ. ജസൽനയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈശാഖ് ബാബു സ്വാഗതം ആശംസിച്ചു.
ജില്ലാ യുവസമിതി കൺവീനർ ശാസ്താംകോട്ട സൂരജ് സംഗമം ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ജനമൈത്രി എക്സൈസ് ഓഫീസർ എസ്. രവികുമാർ വിഷയാവതരണം നടത്തി. മേഖലാ സെക്രട്ടറി എൻ. സജി നന്ദി പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം എം. അനിൽ, മേഖലാ പ്രസിഡന്റ് എസ്. ശ്രീകുമാർ, ട്രഷറർ എൻ. അമൽ കുമാർ, ടി.സലിം സേട്ട്, എസ്. അജിത്കുമാർ എന്നിവർ പങ്കെടുത്തു