സന്തോഷം, സർക്കാരിന് നന്ദി: റവാഡ ചന്ദ്രശേഖർ
Tuesday 01 July 2025 2:36 AM IST
ന്യൂഡൽഹി: കേരള പൊലീസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമെന്നും, സംസ്ഥാന സർക്കാരിന് നന്ദിയെന്നും റവാഡ ചന്ദ്രശേഖർ ഡൽഹിയിൽ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന കൂത്തുപറമ്പ് വിവാദത്തെ കുറിച്ച് അറിയില്ല. ജനങ്ങൾക്ക് നീതി ലഭിക്കാനായി പ്രവർത്തിക്കും. സാധാരണക്കാർക്കായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യും. കേരളത്തിൽ ഏറെക്കാലം ഉണ്ടായിരുന്നു. ഡൽഹിയിലെയും ഐ.ബിയിലെയും അനുഭവപരിചയം കേരളത്തിൽ ഗുണം ചെയ്യും. സേനയിൽ അഴിച്ചുപണിയുണ്ടാകുമോ എന്നതിൽ ഇപ്പോൾ പ്രതികരണമില്ല. നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.