ഒന്നാം വർഷ ബിരുദ ക്ലാസ് ഇന്ന് തുടങ്ങും

Tuesday 01 July 2025 2:58 AM IST

തിരുവനന്തപുരം: എട്ട് സർവകലാശാലകളിലും 900ത്തോളം സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും ഒന്നാം വർഷ ബിരുദ ക്ലാസ് ഇന്ന് തുടങ്ങും. രാവിലെ പത്തിന് കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംസ്ഥാനതല പ്രവേശനോത്സവമായ വിജ്ഞാനോത്സവം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എല്ലാ കോളേജുകളിലും വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നുണ്ട്. വിജ്ഞാനോത്സവം നടക്കുന്നതിനാൽ കേരള സർവകലാശാലയുടെ തിരുവനന്തപുരം, കൊല്ലം,
ആലപ്പുഴ, പന്തളം എന്നിവിടങ്ങളിലെ മൂന്നാം സെമസ്റ്റർ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പ് പ്രവർത്തിക്കില്ല.