സ്വാമി ശാശ്വതികാനന്ദയുടെ സമാധിവാർഷികം ഇന്ന്

Tuesday 01 July 2025 2:03 AM IST

ശിവഗിരി : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻപ്രസിഡന്റ് സ്വാമി ശാശ്വതികാനന്ദയുടെ സമാധിവാർഷികദിനം ഇന്ന് ആചരിക്കും. ശിവഗിരിയിൽ രാവിലെ 9ന് സ്വാമിയുടെ സമാധി സ്ഥാനത്ത് പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും അന്തേവാസികളും ഭക്തജനങ്ങളും വിവിധ സംഘടനാപ്രവർത്തകരും സംബന്ധിക്കും.