കർഷകസംഘം സമ്മേളനം
Wednesday 02 July 2025 12:02 AM IST
കുറ്റ്യാടി: വാർഡുകളിലെ മുഴുവൻ നാളികേര കർഷകർക്കും ഗുണകരമാവും വിധത്തിൽ വിത്ത് തേങ്ങ സംഭരണം വർദ്ധിപ്പിക്കണമെന്ന് കർഷക സംഘം കായക്കൊടി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ചില വാർഡുകളിൽ സംഭരണം കാര്യക്ഷമമാകുന്നില്ല. അധികാരികൾ ആവശ്യമായ നടപടികൾ കൈകൊള്ളണം. കർഷകസംഘം ഏരിയാ സെക്രട്ടറി ടി.പി പവിത്രൻ ഉദ്ഘാടനം ചെയ്തു. സി.രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.നാണു പതാക ഉയർത്തി. എൻ.കെ ദിനേശൻ, കെ.പ്രേമൻ, കെ.ഉമ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.രാജൻ (പ്രസിഡന്റ്), കാവിൽ സുകു (സെക്രട്ടറി), കെ ടി രതീഷ്, ലീഷ്മ, വി കെ (ജോ.സെക്രട്ടറിമാർ) കെ.കെ ചന്ദ്രൻ ,പിഷി ജി (വൈസ് പ്രസിഡന്റുമാർ) സുഭാഷ്, കെ, കെ (ട്രഷറർ).