പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു
Wednesday 02 July 2025 12:27 AM IST
ബാലുശ്ശേരി: ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ബാലുശ്ശേരി അറപ്പിടിക വീ- വൺ ഓഡിറ്റോറിയത്തിൻ സംഘടിപ്പിച്ച പ്രൊഫഷണൽ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി സർക്കാരിന്റെ 11 വർഷത്തെ ഭരണം രാജ്യത്ത് എല്ലാ മേഖലകളിലും വികസന വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് ടി.പി.ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ വി.വി രാജൻ, സംസ്ഥാന സമിതി അംഗം കെ.ശശീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എൻ.പി രാമദാസ്, കെ. രജനീഷ് ബാബു, എം.സി ശശീന്ദ്രൻ, ലിബിൻ ബാലുശ്ശേരി, മനോജ് നടുക്കണ്ടി, ഇ. രഞ്ജിത്ത്, ജോസ് തുരുത്തിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.