പ്രവാസികൾക്ക് ഐ.ഡി കാർഡ്

Wednesday 02 July 2025 12:02 AM IST
നോർക്ക റൂട്സ്

കോഴിക്കോട്: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാർഡുകളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രചാരണ മാസാചരണം ആരംഭിച്ചു. 31ന് സമാപിക്കും. പ്രവാസി ഐ.ഡി കാർഡ്, സ്റ്റുഡന്റ് ഐ.ഡി കാർഡ്, എൻ.ആർ.കെ ഐ.ഡി കാർഡ്, നോർക്ക പ്രവാസിരക്ഷ ഇൻഷ്വറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച് നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സ് ഐ.ഡി കാർഡ് വിഭാഗത്തിലെ 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.