ഉന്നതവിജയികളെ അനുമോദിച്ചു

Wednesday 02 July 2025 12:02 AM IST
വെങ്ങേരിമഠം ഫ്രൻസ് തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന യോഗം കെ സി ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തമംഗലം: വെങ്ങേരിമഠം ഫ്രൻസ് തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മാലിന്യ സംസ്കരണ രംഗത്തെ യുവ സംരംഭകൻ കെ.സി അനൂപിനെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കെ. സി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കവിയും നാടൻപാട്ട് കലാകാരനുമായ ടി .പി .സി വളയന്നൂർ മുഖ്യാതിഥിയായി. ക്ലബ്‌ പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച നാടക കലാകാരൻ പദ്മൻ പന്തീരാങ്കാവിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പി .എ കൃഷ്ണൻകുട്ടി, കെ.സി അനൂപ്, എൻ .പി രാമചന്ദ്രൻ, ജിതിനം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ചാത്തുണ്ണി സ്വാഗതവും കെ.ടി രമേശൻ നന്ദിയും പറ‌ഞ്ഞു.