മഹിളാമോർച്ച മോക്ക് പാർലമെന്റ്
Tuesday 01 July 2025 7:36 PM IST
കൊച്ചി: അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് മോക്ക് പാർലമെന്റ് മഹിളാമോർച്ച സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയിൽ പീഡിതരായവരെയും കുടുംബാംഗങ്ങളെയും ആദരിച്ചു.
ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ലേഖ നായിക്, സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ, ബി.ജെ.പി സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, ജനറൽ സെക്രട്ടറി അഡ്വ. പ്രിയാ പ്രശാന്ത്, സെക്രട്ടറി ബീനാകുമാരി, നോർത്ത് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുനിത സജീവ്, പ്രസന്ന വാസുദേവൻ, ഈസ്റ്റ് ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ, റാണി ഷൈൻ, സുധ വിമോദ്, ശ്രീജ ലാൽജി, കൗൺസിലർ പത്മകുമാരി, സിന്ധു ഹരീഷ്, ലതിക ഭാഗവത്, സുഷമ തുടങ്ങിയവർ നേതൃത്വം നൽകി.