പ്രതിഷേധ സമര ശൃംഖല അഞ്ചിന്

Tuesday 01 July 2025 7:43 PM IST

കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ തെരുവുനായ ശല്യം, വന്യമൃഗ ആക്രമണം, വെള്ളക്കെട്ട്, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച ആരംഭിക്കുന്ന പ്രതിഷേധ സമരം അഞ്ചിന് രാവിലെ 10.30 ന് കൊച്ചി കോർപ്പറേഷന് മുന്നിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുജിത്ത് പള്ളുരുത്തി, ദേവരാജൻ ദേവസുധ, സെക്രട്ടറി ഇരുമ്പനം ഷാജി, മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.