ഓപ്പറേഷൻ സിന്ദൂർ ഓർമ്മയ്ക്ക് സിന്ദൂര മരം

Tuesday 01 July 2025 7:53 PM IST

ബംഗളുരൂ : പൂമരത്തണൽ പ്രകൃതി കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ ഓർമ്മയ്ക്കായി ബംഗളൂരു ഇന്ത്യൻ ആർമി മദ്രാസ് എൻജിനിയറിംഗ് ഓഫീസിൽ 'സിന്ദൂര മരം' എന്ന പേരിൽ വൃക്ഷത്തൈകൾ നട്ടു. സുബേദാർ മേജർ എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു. സുബേദാർ കെ. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. സുനിൽ സുരേന്ദ്രൻ പൂമരത്തണൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. സുബേദാർ കബി റെഢി, നായക് ദിനേശ് രാജ്, സുഷിത പൂമരത്തണൽ, അഭിമന്യു, വി. അജേഷ് , വി. ചാരുശ്രീ എന്നിവർ നേതൃത്വം നൽകി.