ഓറിയേന്റഷൻ ക്യാമ്പിന് തുടക്കം

Tuesday 01 July 2025 7:57 PM IST

കാക്കനാട്: വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിനും വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രശ്നങ്ങൾ പങ്കു വയ്ക്കുന്നതിനുമെല്ലാം സഹായകരമാകുന്ന നിലയിൽ സ്ക്കൂളുകളിൽ സേവനം ചെയ്യുന്ന സൈക്കോ - സോഷ്യോ കൗൺസിലർമാർക്കുള്ള ദ്വിദിന ഓറിയേറഷൻ ക്യാമ്പ് ആരംഭിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ സുബിൻ പോൾ, ജെബിൻ ലോലിത ,ദിവ്യ രാമക്യഷ്ണൻ , ഫ്രാൻസിസ്.എം. ആർ,ലിഷ സിജു എന്നിവർ പ്രസംഗിച്ചു.