എസ്. ആർ.വിയിൽ ഗിഫ്റ്റ് ഒഫ് റീഡിംഗ്
Tuesday 01 July 2025 8:01 PM IST
കൊച്ചി: കുട്ടികളിൽ വായനാശീലം വളർത്താൻ മിഡ് ടൗൺ റോട്ടറി ക്ലബ് നടപ്പാക്കുന്ന ഗിഫ്റ്റ് ഒഫ് റീഡിംഗ് പദ്ധതി എറണാകുളം എസ്. ആർ.വി സ്കൂളിൽ തുടങ്ങി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ മാസവും സ്‌കോളർഷിപ്പ് നൽകുമെന്ന് എസ്.ആർ.വി ഫ്രണ്ട്‌സ് ചെയർമാൻ പ്രൊഫ.ബി.ആർ. അജിത് പ്രഖ്യാപിച്ചു. മിഡ്ടൗൺ പ്രസിഡന്റ് അഡ്വ. പി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ, റോട്ടറി അസി. ഗവർണർ രാകേഷ് രാജൻ, ഡോ.കെ. ബിജു, എ.എൻ. ബിജു, ജിൻസി ജോസഫ്, ടി. കെ സീമ, സജിനി, ഷൈനി, സി.സി ജേക്കബ്, ജോയി, ദുർഗ പ്രസാദ് എന്നിവർ പ്രസംഗിച്ചു.