'അന്ധവിശ്വാസം: നിയമം വേണം'
Tuesday 01 July 2025 8:08 PM IST
കൊച്ചി: കേരളത്തിൽ അന്ധവിശ്വാസ നിർമ്മാർജനനിയമം ശക്തമായി നടപ്പിലാക്കണമെന്ന് യുക്തിവാദി സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മതനേതാക്കളുടെ സമ്മർദ്ദത്തിന് മുമ്പിൽ ഇടതുപക്ഷസർക്കാർ മുട്ടുമടക്കരുത്. അന്ധവിശ്വാസ നിർമ്മാർജന നിയമം ഏതെങ്കിലും മതവിശ്വാസത്തിന് എതിരല്ല. മറിച്ച് മതത്തിന്റെ മറവിൽ നടക്കുന്ന ചൂഷണത്തിൽ നിന്ന് വിശ്വാസികളെ രക്ഷിക്കാനുള്ളതാണ്. ആഭിചാരം, മന്ത്രവാദം, ദുർമന്ത്രവാദം, അറബി ജ്യോതിഷം, മഷിനോട്ടം തുടങ്ങിയവയാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. നരബലി പോലുള്ള ആഭിചാര ക്രിയകളിൽ നിന്ന് സാക്ഷരകേരളം മുക്തമല്ലെന്നാണ് ഇലന്തൂർ സംഭവം സാക്ഷ്യപ്പെടുത്തുന്നത്. ഭാരവാഹികളായ അഡ്വ. കെ.എൻ. അനിൽകുമാർ, അഡ്വ. രാജഗോപാൽ വാകത്താനം, ടി.കെ. ശക്തീധരൻ, ശൂരനാട് ഗോപൻ, സന്തോഷ് മാനവം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.