അദ്ധ്യാപക ഒഴിവ്
Wednesday 02 July 2025 1:11 AM IST
പാലക്കാട്: ശ്രീകൃഷ്ണപുരം സർക്കാർ എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ എം.ടെക് (റോബോട്ടിക്സ്) ബ്രാഞ്ചിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. റോബോട്ടിക്സിൽ എം.ടെക്/ എം.ഇ ആണ് യോഗ്യത. തതുല്യ യോഗ്യതയുള്ളവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. കൂടിക്കാഴ്ച ജൂലായ് നാലിന് രാവിലെ 10ന് നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് മെക്കാനിക്കൽ എൻജീയറിംഗ് വിഭാഗ മേധാവി മുൻപാകെ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടൂതൽ വിവരങ്ങൾwww.gecskp.ac.in ൽ ലഭിക്കും.