സൈലം പി.എസ്.സി റാങ്ക് ജേതാക്കൾക്ക് ആദരം

Wednesday 02 July 2025 12:11 AM IST

കോഴിക്കോട്: നടപ്പുവർഷം പ്രസിദ്ധീകരിച്ച എൽ.പി. സ്‌കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ മിന്നുന്ന വിജയവുമായി സൈലം പി.എസ്.സിയിൽ പരിശീലനം നേടിയ ഉദ്യോഗാർഥികൾ. സൈലത്തിൽ പരിശീലനം നേടിയവരാണ് എട്ടു ജില്ലകളിൽ ഒന്നാമതെത്തിയത്. രണ്ടും മൂന്നും നാലും ഉൾപ്പെടെ ആദ്യ പത്ത് റാങ്കിൽ നിരവധി പേർ ഇടംനേടി. 14 ജില്ലകളിലായി 1500 പേർ മുൻനിര വിജയം നേടിയിട്ടുണ്ട്. മറ്റൊരു പരിശീലന സ്ഥാപനത്തിനും നേടാനാവാത്ത ഉയർന്ന സ്ഥാനമാണ് സൈലം പി.എസ്.സി. കരസ്ഥമാക്കിയത്. ഈ മികച്ച വിജയമാഘോഷിക്കാനും ജേതാക്കളെ ആദരിക്കാനുമായി സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള റാങ്ക് ജേതാക്കൾ പങ്കെടുത്തു. മുൻനിര റാങ്ക് ജേതാക്കളായ എട്ടുപേർക്ക് മുഖ്യാതിഥിയായ ചലച്ചിത്രതാരം ഭാവന ഉപഹാരങ്ങൾ നൽകി. കോഴിക്കോട് നടന്ന പരിപാടിയിൽ സൈലം സി.ഇ.ഒ. ഡോ. എസ്. അനന്തു, ഡയറക്ടർ ലിജീഷ്‌കുമാർ. സൈലം പി.എസ്. സി. അക്കാഡമിക് മേധാവി മൻസൂറലി കാപ്പുങ്ങൽ, സീനിയർ ഫാക്കൽറ്റി ജെറിൻ ജോൺ, ബിസിനസ് ഹെഡ്മാരായ അഭിജിത്, ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. അടുത്ത എൽ.പി.എസ്. പരീക്ഷയ്ക്കുള്ള ക്ലാസുകൾ കേരളത്തിലെ 25 സൈലം പി.എസ്. സി. സെന്ററുകളിൽ ഓഗസ്റ്റ് 15ന് ആരംഭിക്കും.