എൽ.പി​.ജി​ വാണി​ജ്യ സി​ലി​ണ്ടർ വി​ല കുറച്ചു

Wednesday 02 July 2025 12:11 AM IST

കൊച്ചി​: വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില പൊതുമേഖല എണ്ണ കമ്പനികൾ കുറച്ചു. 19 കി​ലോ സി​ലി​ണ്ടർ ഒന്നി​ന് 57.5 രൂപ കുറഞ്ഞ് കൊച്ചി​യി​ൽ വി​ല 1672 രൂപയായി​. 1729.5 രൂപയായി​രുന്നു പഴയ നി​രക്ക്. ഗാർഹി​ക സി​ലി​ണ്ടർ വി​ലയി​ൽ മാറ്റമി​ല്ല. വാണിജ്യ സിലിണ്ടറുകൾക്ക് നാലുമാസത്തി​നി​ടെ 140 രൂപയുടെ ഇടി​വുണ്ടായി​. ഏപ്രിലിൽ 43 രൂപയും മേയിൽ 15 രൂപയും ജൂണിൽ 24 രൂപയും കുറച്ചി​രുന്നു.

ഇന്നലെ മുതൽ പുതി​യ വി​ല പ്രാബല്യത്തിലായി. ഡൽഹി​ 58.5, മുംബായ് 58, ചെന്നൈ 57.7 രൂപ വീതമാണ് കുറവുണ്ടായത്.