ലുലു മാളുകളുകളിലും ഡെയ്‌ലികളിലും വിൽപ്പന മഹോത്‌സവത്തിന് ഇന്ന് തുടക്കം
ഉത്പന്നങ്ങൾക്ക് 50 ശതമാനം വില കിഴിവ്
കൊച്ചി: ഉത്പന്നങ്ങൾക്ക് 50 ശതമാനം വില കിഴിവുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്‌ലികളിലും ഷോപ്പിംഗ് ഉത്സവത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാൾ, മരട്‌ഫോറം മാൾ, കൊല്ലം ഡ്രീംസ് മാൾ എന്നിവിടങ്ങളിലെ ലുലു ഡെയ്‌ലികളിലും 50 ശതമാനം ഓഫറുകൾ ലഭിക്കും. ആറാം തീയതി വരെയാണ് ഷോപ്പിംഗ് ഉത്സവം.
ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ഭാഗമാകുന്ന ലുലു ഓൺ സെയിലും ആരംഭിക്കും. 50 ശതമാനം വിലക്കുറവിൽ ലുലു കണക്ട്, ലുലു ഫാഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവയിൽ നിന്നും സാധനങ്ങൾ വാങ്ങുവാനാകും. ഇലക്ട്രോണികിസ് ആൻഡ്‌ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്‌റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ലഭിക്കും.