കുമ്മായ വിതരണം

Wednesday 02 July 2025 1:13 AM IST
മുണ്ടകൻ കൃഷിക്കായുള്ള കുമ്മായം വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പരുതൂർ പഞ്ചായത്ത് മുണ്ടകൻ കൃഷിക്കായി കുമ്മായം വിതരണം നടത്തി. 11.62 ലക്ഷം രൂപ വകയിരുത്തി 77,500 കിലോ കുമ്മായം ആണ് വിതരണം നടത്തിയത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ ഉദ്ഘാടനം ചെയ്തു. നെൽവിത്ത് വിതരണം, ഉഴവു കൂലി, മുണ്ടകൻ കൃഷിക്ക് കുമ്മായ വിതരണം, തെങ്ങ് കൃഷിക്ക് ജൈവവളം, ഇടവിള കിറ്റ് തുടങ്ങി നിരവധി പദ്ധതികൾക്ക് 60 ലക്ഷത്തോളം രൂപ വകയിരുത്തിട്ടുണ്ട്. വൈസ് പ്രസിഡന്റ് നിഷിത ദാസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ഹസൻ, ബ്ലോക്ക് മെമ്പർ പി.ടി.എം.ഫിറോസ്, വാർഡ് മെമ്പർമാരായ എ.കെ.എം.അലി, പി.രമണി ശിവശങ്കരൻ, പഞ്ചായത്ത് സെക്രട്ടറി സാബു, കൃഷി ഓഫീസർ ജസ്ബീർ തുടങ്ങിയവർ പങ്കെടുത്തു.