ബോധവത്കരണം
Wednesday 02 July 2025 12:15 AM IST
പത്തനംതിട്ട : പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ സ്‌പെഷ്യൽ അസംബ്ലിയും ബോധവത്ക്കരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി വിഷയാവതരണം നടത്തി. ലഘുലേഖയുടെ പ്രകാശനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ നിർവഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.എസ്.സേതുലക്ഷ്മി, എസ്.ശ്രീകുമാർ, ജിജി മാത്യു സ്‌കറിയ, മിനി തോമസ്, ബിജു ഫ്രാൻസിസ്, എന്നിവർ പങ്കെടുത്തു.