പരിശോധന നടത്തി
Wednesday 02 July 2025 12:32 AM IST
പത്തനംതിട്ട : ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. അടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.ആർ.അസീം, ആറൻമുള ഭക്ഷ്യ സുരക്ഷാ ഓഫീസർ ടി.ആർ.പ്രശാന്ത് കുമാർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡി.എം.ഒ സേതുലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ട, അടൂർ നഗരങ്ങളിൽ പരിശോധന നടത്തി. 30 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 8 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.