മാന്നാർ മഹാത്മ ജലമേള
Wednesday 02 July 2025 12:33 AM IST
പത്തനംതിട്ട : മാന്നാർ മഹാത്മ ജലമേള സെപ്റ്റംബർ എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ കുര്യത്ത് കടവിലുള്ള മഹാത്മ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജനറൽ കൺവീനർ എൻ.ഷൈലാജും ജനറൽ സെക്രട്ടറി ടി.കെ.ഷാജഹാനും പത്രസമ്മേളനത്തിൽ അറിയിച്ചു. 12 ചുണ്ടൻവള്ളങ്ങളും ആറ് ഒന്നാംഗ്രേഡ് വെപ്പു വള്ളങ്ങളും മറ്റു ചെറുവള്ളങ്ങളും ഉൾപ്പെടെ നാല്പതിൽപരം കളിവള്ളങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാംവാർഷികം ആഘോഷിക്കുന്ന കാലയളവെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ ജലോത്സവത്തിലേക്ക് ക്ഷണിച്ചതായി ഭാരവാഹികൾ അറിയിച്ചു. സെക്രട്ടറി സോമരാജ്, മോൻ തുണ്ടിയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.