പ്രതിഭാസംഗമം ഇന്ന് നന്നൂരിൽ

Wednesday 02 July 2025 12:36 AM IST

വള്ളംകുളം : ഇരവിപേരൂർ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 10,12 പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങ് വള്ളംകുളം നാഷണൽ ഹൈസ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കും. ജോർജ് മാമ്മൻ കൊണ്ടൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത് ആരംഭിച്ച പ്രതിഭാസംഗമം പരിപാടി പത്താംവർഷവും തുടരുന്നു. പ്രതിഭാസംഗമം തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ആർ.ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി.എം.പി മുഖ്യപ്രഭാഷണം നടത്തും.