30ന് ശമ്പളം നൽകി കെ.എസ്.ആർ.ടി.സി
Wednesday 02 July 2025 1:08 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ജൂണിലെ ശമ്പളം ഒറ്റത്തവണയായി മാസത്തിലെ അവസാന ദിവസമായ 30ന് തന്നെ നൽകി. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി വിതരണം ചെയ്തുവെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.