വീട്ടിലെ കളിപ്പാട്ടത്തിന് അടിയിൽ രാജവെമ്പാല

Wednesday 02 July 2025 1:24 AM IST

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലെ ശ്രിജിത്തിനും കുടുംബത്തിനും ഇപ്പോഴും ശ്വാസം നേരെ വീണിട്ടില്ല. തിങ്കളാഴ്ച രാത്രി കുട്ടിയുടെ ടോയ് കാറിനടിയിൽ കണ്ടെത്തിയത് ആറടി നീളമുള്ള ഉഗ്രൻ രാജവെമ്പാല. ടോയ് കാറിന് സമീപം അനക്കം കണ്ട് നോക്കിയപ്പോഴാണ് കണ്ടത്. ഉടൻ ശ്രീജിത്ത് വിവരം വനംവകുപ്പിനെ അറിയിച്ചു. പാമ്പു പിടിത്തക്കാരൻ ബിജിലേഷ് കോടിയേരി എത്തി ഏറെനേരം പണിപെട്ട് പാമ്പിനെ ചാക്കിലാക്കി. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം. വനമേഖലയോട് ചേർന്ന പ്രദേശത്തെ വീട്ടിലാണ് ശ്രിജിത്തും കുടുംബവും താമസിക്കുന്നത്. പിടികൂടിയ പാമ്പിലെ വനത്തിൽ വിട്ടയച്ചു.