രണ്ടാം റാങ്കിൽ തിളങ്ങി ഹരികിഷൻ

Wednesday 02 July 2025 12:46 AM IST

ഇരിങ്ങാലക്കുട: കീം എൻട്രൻസിൽ രണ്ടാം റാങ്ക് തിളക്കത്തിലാണ് ഇരിങ്ങാലക്കുട ശാന്തിനഗറിൽ പോട്ടശ്ശേരി വീട്ടിൽ ബൈജുവിന്റെയും ജീനയുടെയും മകൻ ഹരികിഷൻ. ബൈജു ദുബായിയിൽ മെക്കാനിക്കൽ എൻജിനിയറും മാതാവ് ജീന ദന്ത ഡോക്ടറുമാണ്. കുടുംബത്തോടൊപ്പം യു.എ.ഇയിലായിരുന്നു ഹരികിഷൻ. 10 വരെ യു.എ.ഇ ഡൽഹി പ്രൈവറ്റ് സ്‌കൂളിലായിരുന്നു പഠനം. ചെറായിയിലായിരുന്നു താമസം. ഹരികിഷന്റെ പ്ലസ്ടു പഠനത്തിനായിട്ടാണ് കുടുംബം ഇരിങ്ങാലക്കുടയിൽ സ്ഥിരതാമസമാക്കിയത്. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലായിരുന്നു പ്ലസ് ടു പഠനം. മുംബയ് ഐ.ഐ.ടിയിൽ ഇലക്ട്രിക് എൻജിനിയറിംഗിൽ ഡ്യൂവൽ ഡിഗ്രിക്ക് അഡ്മിഷൻ നേടിയിട്ടുള്ള ഹരികിഷന് ജൂലായ് 21ന് ക്ലാസ് ആരംഭിക്കും. സഹോദരി ദേവിനന്ദന ഹൈദരാബാദ് നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയാണ്.