സി.എം.ആർ.എൽ കേസ്: പകർപ്പിനായി ഹർജി
Wednesday 02 July 2025 1:39 AM IST
കൊച്ചി: സി.എം.ആർ.എൽ കമ്പനിയുടെ ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിന്റെ രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിഷേധിച്ച പ്രത്യേക കോടതി ഉത്തരവിനെതിരെ ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ, ചെലവ് വഹിക്കാൻ ഹർജിക്കാരൻ തയ്യാറാണെങ്കിൽ രേഖകൾ നൽകുന്നതിന് തടസ്സമുണ്ടോ എന്നറിയിക്കാൻ എറണാകുളം അഡിഷണൽ സെഷൻസ് കോടതിയോട് നിർദ്ദേശിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ ആവശ്യം.