"എന്താ മോനേ ഇത്, കണ്ണല്ലേ?..."

Wednesday 02 July 2025 12:00 AM IST

തിരുവനന്തപുരം: ടെലിവിഷൻ ചാനൽ പ്രവർത്തകന്റെ മൈക്ക് ഐഡി നടൻ മോഹൻ ലാലിന്റെ കണ്ണിൽ തട്ടി. ഇന്നലെ ജി.എസ്.ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തീയേറ്ററിൽ നിന്ന് പുറത്തുവരുമ്പോഴായിരുന്നു സംഭവം. വി.ഐ.പി കവാടത്തിലൂടെ പുറത്തെത്തിയ ലാലിനോട് മകളുടെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് ചാനൽ പ്രവർത്തകർ ചോദിച്ചത്. ഒന്നും പറയാനില്ലെന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാർത്താ ചാനലിന്റെ മൈക്ക് ഐഡി മോഹൻലാലിനെ കണ്ണിൽ തട്ടിയത്.

" എന്താ മോനേ ഇത് കണ്ണല്ലേ," എന്ന് ചോദിച്ച് ഒരുവിധത്തിൽ കാറിന്റെ ഡോർ തുറന്ന് അകത്തുകയറിയ മോഹൻലാൽ "നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്" എന്നുകൂടി പറഞ്ഞാണ് പോയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജി.എസ്.ടി നൽകിയ താരത്തിനുള്ള പുരസ്ക്കാരം മോഹൻലാലിന് സമ്മാനിച്ചിരുന്നു.