ഫ്ളവര്‍ സ്റ്റാന്റ്
Tuesday 01 July 2025 11:25 PM IST
മലപ്പുറം: നവീകരിച്ച മലപ്പുറം കെ.എസ്.ആര്.ടി.സി ടെര്‍മിനലിനെ സൗന്ദര്യവത്ക്കരിക്കുന്നതിനായി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സ്റ്റാന്റിനകത്ത് ഫ്ലവര്‍ സ്റ്റാന്റ് സ്ഥാപിച്ചു.കെ.എസ്.ആര്.ടി.സി ടെര്‍മിനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളവര്‍ സ്റ്റാന്റ് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ആമിയന്‍, എം.പി മുഹമ്മദ്, ഷാഫി കാടേങ്ങല്‍, കെ.പി സവാദ് മാസ്റ്റര്‍, ഫെബിന് കളപ്പാടന്‍, എസ്.അദിനാന്, സൈഫു വല്ലാഞ്ചിറ, സലാം വളമംഗലം, റബീബ് ചെമ്മങ്കടവ്, സി.എച്ച് ജലാലുദ്ദീന്‍ കോഡൂര്‍, ശിഹാബ് കുഴിമണ്ണ, കെവിഎം മന്‍സൂര്‍ എന്നിവര്‍ സംബന്ധിച്ചു.