ബോധവത്‌കരണ ക്ലാസ്സ് 

Tuesday 01 July 2025 11:25 PM IST

എ.ആര്‍ നഗര്‍: സ്കൂളുകളിൽ ബോധവത്‌കരണ ക്ലാസ്സ് നടത്തി. എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലുമാണ് പേ വിഷബാധയ്‌ക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ് നടത്തിയത്. മലബാര്‍ സെട്രല്‍ സ്‌ക്കൂളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ടി ഫൈസന്‍ ബോധവത്ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ജെഎച്ച്.െഎ ധന്യ പേവിഷബാധയെ കുറിച്ച് ബോധവത്ക്കണ ക്ലാസ്സ് നല്‍കുകയും ചെയ്തു. പേവിഷബാധയ്‌ക്കെതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.