ഐ.എം.എ ഡോക്ടേഴ്സ് ദിനാഘോഷം
Wednesday 02 July 2025 12:00 AM IST
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഡോക്ടേഴ്സ് ദിനാഘോഷം സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ പ്രസിഡന്റ് ഡോ.എ.മാർത്താണ്ഡ പിള്ള, സംസ്ഥാന സെക്രട്ടറി ഡോ.കെ.ശശിധരൻ, ജില്ലാ പ്രസിഡന്റ് ഡോ.ആർ.ശ്രീജിത്ത്, ജില്ലാ സെക്രട്ടറി സ്വപ്ന.എസ്.കുമാർ, ചലച്ചിത്ര താരങ്ങളായ പി.ദിനേഷ് പണിക്കർ, സോനാ നായർ, അനൂപ് ശിവസേവൻ എന്നിവർ സംസാരിച്ചു. ഐ.എം.എയിലെ മുതിർന്ന അംഗങ്ങളായ ഡോ.ബാലകൃഷ്ണൻ നായർ, ഡോ.അബ്ദുൾ ബാരി, ഡോ.ജോർജ് വർഗീസ്, ഡോ.ഒ.എസ്.രാധാകൃഷ്ണ പിള്ള എന്നിവരെയും വിവിധ പ്രവർത്തനങ്ങളിലെ മികവിന് ഡോ.അനിൽ രാധാകൃഷ്ണൻ, ഡോ.ഉണ്ണിക്കൃഷ്ണൻ എന്നിവരെയും ആദരിച്ചു. ഐ.എം.എ കലോത്സവത്തിൽ സമ്മാനം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി. തുടർന്ന് ഡോക്ടർമാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികളും നടത്തി.