പാരിപ്പള്ളി സ്പോർട്സ് അക്കാഡമി വായന പക്ഷാചരണം
കൊല്ലം: പാരിപ്പള്ളി സ്പോർട്സ് അക്കാഡമി ലൈബ്രറി ആൻഡ് കൾച്ചറൽ സെന്ററിന്റെ വായനാപക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. ജയചന്ദ്രൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് പ്രതിഭ ആദരവും നടത്തി. താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് വി. ജയകുമാർ, പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ കെ മുരളീധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. 35 വർഷമായി പാരിപ്പള്ളി പ്രദേശത്ത് പത്ര വിതരണം നടത്തുന്ന എസ്. മണിക്കും മുൻ താലൂക്ക് ലൈബ്രറി പ്രസിഡന്റ് പാരിപ്പള്ളി ശ്രീകുമാറിനും സ്നേഹാദരവ് നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്പോർട്സ് മേഖലയിൽ മികവ് തെളിയിച്ച സ്പോർട്സ് അക്കാഡമിയിലെ കുട്ടികളെയും ആദരിച്ചു. കെ.എസ്. ബിജു, ആർ.എസ്. സതീഷ്, എസ്. സുനിൽ, ആർ. സിജി, ആർ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.