ഡോക്ടർമാർക്ക് ആദരവുമായി വിദ്യാർത്ഥികൾ
കൊല്ലം: ഡോക്ടേഴ്സ് ദിനാഘോഷത്തിന്റെ ഭാഗമായി കാക്കോട്ടുമൂല ഗവ. മോഡൽ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ മയ്യനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു. രാവിലെ ഒ.പി നേരത്താണ് വിദ്യാർത്ഥികൾ ആശുപത്രിയിലെത്തിയത്. സീനിയർ ഡോക്ടർ ഷേർളി, ഡോക്ടർമാരായ ഉമ, അരുൺ, നിതിൻ എന്നിവരെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികളായ തീർത്ഥ, നിനിത നവാബ്, ആരാദ്ധ്യ സജികുമാർ, അശ്വിൻ ദേവ്, മുഹമ്മദ് ഈസ എന്നിവർ ഡോക്ടർമാരോട് അവരുടെ സേവനകാല അനുഭവത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഡോക്ടേഴ്സ് ദിന പ്രവർത്തനങ്ങൾക്ക് പി.ടി.എ പ്രസിഡന്റ് അജയകുമാർ, പ്രഥമാദ്ധ്യാപകൻ എ. ഗ്രഡിസൺ, എസ്.ആർ.ജി കൺവീനർ എൽ. ഹസീന, സ്റ്റാഫ് സെക്രട്ടറി എസ്. ദിനേശ്, അദ്ധ്യാപകരായ എസ്. മനോജ്, ആർ. ബിന്ദു, എം. ജെസി, ശ്രീദേവി, അമൃതരാജ്, ജി. ഗ്രീഷ്മ, തഹസീന, ബി. ആമിന, സന്ധ്യാറാണി, എ.എസ്. ബിജി, എസ്. അൻസ, ടി.എസ്. ആമിന, ശാരിക, ആർ. ഇന്ദു എന്നിവർ നേതൃത്വം നൽകി