പുതിയ ദേശീയ കായിക നയത്തിന് അംഗീകാരം
ന്യൂഡൽഹി: കായിക പ്രതിഭകളെ ചെറുതിലേ കണ്ടെത്താനും അടിസ്ഥാന കായിക സൗകര്യങ്ങൾ വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ദേശീയ കായിക നയം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു 2001ലെ കായിക നയത്തിന് പകരമാണിത്. ഇന്ത്യയെ ആഗോള കായിക ശക്തിയായി മാറ്റുകയാണ് പുതിയ നയം ലക്ഷ്യമിടുന്നത്.
ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ശ്രമിക്കുന്ന 2036-ലെ ഒളിമ്പിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മികവ് പുലർത്താൻ ലക്ഷ്യമിട്ടുള്ള രൂപരേഖയാണ് നയത്തിലുള്ളത്. ചെറുപ്പത്തിലേ കായിക പ്രതിഭകളെ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കൽ, അതിനുള്ള സംവിധാനങ്ങൾ ഒരുക്കൽ, കായിക ഇനങ്ങളുടെ സംഘാടനം മെച്ചപ്പെടുത്തൽ, ലീഗുകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇരട്ട കരിയർ സാധ്യതകൾ ഒരുക്കി ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി ഏകോപിപ്പിച്ചാകും നടപ്പാക്കുക.
നയം ഒറ്റനോട്ടത്തിൽ:
സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ, സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെ പരിശീലനത്തിന് ലോകോത്തര നിലവാരം, നിർമ്മിതബുദ്ധി, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തും.
കായിക ഫെഡറേഷനുകളുടെ ശേഷിയും ഭരണ സംവിധാനവും വിപുലമാക്കും. പരിശീലകർ, സാങ്കേതിക ഉദ്യോഗസ്ഥർ, സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയവർക്ക് പരിശീലനം.
ഒളിമ്പിക്‌സ് അടക്കം പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങൾ ഇന്ത്യയിൽ നടത്തി കായിക ടൂറിസം പ്രോത്സാഹിപ്പിക്കും.
കായിക ഉൽപ്പന്ന നിർമ്മാണ മേഖല ശക്തിപ്പെടുത്താൻ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കും.
സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ആദിവാസി വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കും.
തദ്ദേശീയവും പരമ്പരാഗതവുമായ കളികളെ പുനരുജ്ജീവിപ്പിക്കും
ഫിറ്റ്‌നസ് സംസ്‌കാരം പ്രോത്സാഹിപ്പിക്കും. സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവയ്ക്കായി ഫിറ്റ്നസ് പദ്ധതികൾ.
കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം
സ്വകാര്യമേഖലയുടെ സഹായത്തോടെ കായിക ഭരണനിർവഹണം,