റേഷൻ മണ്ണെണ്ണ വില ലിറ്ററിന് 4 രൂപ കൂടും
Wednesday 02 July 2025 2:16 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കും. എണ്ണ കമ്പനികൾ വില കൂട്ടിയതാണ് കാരണം. റേഷൻ കടകളിൽ നിലവിൽ ലിറ്ററിന് 61 രൂപയ്ക്ക് കിട്ടുന്ന മണ്ണെണ്ണയ്ക്ക് 65 രൂപ നൽകണം. വില വർദ്ധന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉടൻ നടപ്പാക്കും. വില വർദ്ധിക്കുമ്പോൾ അധികമായി ലഭിക്കുന്ന തുകയും നികുതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കുവയ്ക്കും.