റവാഡ കണ്ണൂരിലേക്ക് പോയത് വിമാനത്തിൽ
Wednesday 02 July 2025 2:41 AM IST
തിരുവനന്തപുരം: പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പരിപാടിയിൽ പങ്കെടുക്കാൻ ഡി.ജി.പി റവാഡ ചന്ദ്രശേഖർ കണ്ണൂരിലേക്ക് പോയത് വിമാനമാർഗ്ഗം. രാവിലെ 10.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് പോയത്. മുഖ്യമന്ത്രിയുടെ മേഖലാ അവലോകനത്തിൽ പങ്കെടുക്കാനാണ് പോയത്. ഇന്നലെ രാവിലെ ഏഴിന് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്ത് റവാഡ വാർത്താ സമ്മേളനം നടത്തി.