റവാഡയല്ല, യു.ഡി.എഫാണ് കൊന്നത്: ഗോവിന്ദൻ
Wednesday 02 July 2025 2:58 AM IST
കൊച്ചി: ഡി.ജി.പി നിയമനത്തിന്റെ പേരിൽ ബോധപൂർവം ചിലർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ചുമതലയേറ്റ റവാഡ ചന്ദ്രശേഖറല്ല, യു.ഡി.എഫ് സർക്കാരാണ് കൂത്തുപറമ്പിൽ അഞ്ച് സഖാക്കളെ കൊന്നത്. അവിടെ വെടിവയ്പിനും ലാത്തി ചാർജ്ജിനും നേതൃത്വം നൽകിയത് ടി.ടി. ആന്റണിയും ഹക്കീം ബത്തേരിയുമാണ്. കേസിൽ റവാഡ പ്രതിയായെങ്കിലും അന്വേഷണ കമ്മിഷനും കോടതിയും അദ്ദേഹത്തെ ഒഴിവാക്കിയയെന്നും ഗോവിന്ദൻ പറഞ്ഞു.