പ്രവാസികൾക്ക് സന്തോഷവാർത്ത; വരും ദിവസങ്ങളിൽ അത് സംഭവിക്കും, നിങ്ങൾ ആഗ്രഹിച്ച മാറ്റം ഉടനെന്ന് വിഗ്ദ്ധർ

Wednesday 02 July 2025 10:39 AM IST

അബുദാബി: വരും ദിവസങ്ങളിൽ യുഎഇയിലെ താപനില കുറയുമെന്ന് വിദഗ്ദ്ധർ. ഇന്നലെ മുതൽ രാജ്യത്തെ താപനിലയിൽ നേരിയ കുറവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്‌തിരുന്നു. കിഴക്കൻ തീരത്ത് മേഘങ്ങൾ പ്രത്യക്ഷപ്പെടും. പടിഞ്ഞാറും തീരപ്രദേശങ്ങളിലും താപനില കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഇന്ന് ദുബായിൽ 30 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. അബുദാബിയിൽ 40 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഷാർജയിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസായി കുറയും. അവിടെ ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസാണ്.

കഴിഞ്ഞ ദിവസത്തെ ഏറ്റവും ഉയർന്ന താപനില 49.3 ഡിഗ്രി സെൽഷ്യസ് (അൽ ദഫ്ര മേഖല) ആയിരുന്നു. ഇന്ന് രാത്രിയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. ചില തീരദേശത്തും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 10 - 25 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. ഇത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലെത്താനും സാദ്ധ്യതയുണ്ട്.