അമ്മയുടെ മുന്നിൽവച്ച് സ്കൂൾ ബസിടിച്ചു; ആറുവയസുകാരന് ദാരുണാന്ത്യം
Wednesday 02 July 2025 11:38 AM IST
പാലക്കാട്: സ്കൂൾ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്‌ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനം കുറുശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കുട്ടിയുടെ അമ്മയുടെ മുന്നിൽവച്ച് ഇന്നലെ വെെകിട്ടാണ് അപകടം നടന്നത്. വെെകിട്ട് സ്കൂളിൽ നിന്ന് വന്ന കുട്ടി അമ്മയുടെ കെെവിട്ട് ഓടുകയായിരുന്നു. പുറകെ വന്ന മറ്റൊരു സ്കൂൾ ബസാണ് കുട്ടിയെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിക്കുകയായിരുന്നു.