ദുബായുടെ കറുത്ത മുഖം, 'പോർട്ട പോട്ടി'യെക്കുറിച്ച് മുന്നറിയിപ്പുമായി അധികൃതർ
ആഡംബരത്തിനും സൗകര്യപ്രദമായ ജീവിതസാഹചര്യങ്ങൾക്കും പേരുകേട്ട നഗരമാണ് ദുബായ്. ലോകത്തിലുടനീളമുള്ള സമ്പന്നരരുടെ ഇഷ്ട ഇടം കൂടിയാണ് ഇവിടം. ദുബായിൽ ഭൂമിയും വസതികളും വാങ്ങിക്കൂട്ടുന്നവരും ധാരാളമാണ്. എന്നാൽ നഗരത്തിന്റെ തിളക്കങ്ങൾക്കപ്പുറം ലോകത്തെയാകെ ആശങ്കയിലാക്കുന്ന കറുത്തമുഖം ദുബായ്ക്കുണ്ട്, 'പോർട്ട-പോട്ടി' എന്ന പേരിൽ അറിയപ്പെടുന്ന രഹസ്യ ഒത്തുകൂടലുകൾ.
ദുബായിൽ അതീവ രഹസ്യസ്വഭാവത്തോടെ നടത്തുന്ന പാർട്ടികളാണ് പോർട്ട പോട്ടി. മോഡലുകൾ, നടിമാർ, ഇൻഫ്ളുവൻസർ തുടങ്ങി ചെറുപ്പക്കാരായ യുവതികളെ എത്തിച്ച് വളരെ താഴ്‌ന്ന നിലയിലെ ലൈംഗിക പ്രവൃത്തികൾ ചെയ്യിക്കുന്നു. ആഡംബര സമ്മാനങ്ങൾ, ആഡംബര ഹോട്ടലുകളിലെ താമസം, വിലയേറിയ ആഭരണങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്താണ് യുവതികളെ പാർട്ടികളിൽ എത്തിക്കുന്നത്. ഇവർക്ക് വലിയ തുകയും പ്രതിഫലമായി നൽകുന്നു. എന്നാൽ ആരെയും ഞെട്ടിക്കുന്ന ലൈംഗിക വൈകൃതങ്ങളാണ് ഇത്തരം പാർട്ടികളിൽ നടക്കുന്നത്. മനുഷ്യ ശരീരദ്രവങ്ങളുടെ വിസർജ്ജനം എന്നാണ് പോർട്ട പോട്ടി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
'യുവതികളെ ചാട്ടവാറുകൊണ്ട് അടിക്കുന്നു, ശരീരത്ത് തുപ്പുന്നു, മലമൂത്ര വിസർജ്ജനം നടത്തുന്നു, കഴുത്തുഞെരിക്കുന്നു'- ഇത്തരം പാർട്ടിയിൽ പങ്കെടുത്ത ഒരാളുടെ അനുഭവം സമൂഹമാദ്ധ്യമ ഉപഭോക്താവ് പങ്കുവച്ചു. ഒരു യുവതിയുടെ സ്വകാര്യ ഭാഗത്ത് മെഷീൻ ഗൺ കടത്തുകയും കൈകാലുകൾ ഒടിക്കുകയും ചെയ്തതായും ഇയാൾ കുറിച്ചു.
അടുത്തിടെ പോർട്ട പോട്ടി പാർട്ടിയിൽ പങ്കെടുത്ത ഒരു യുക്രെയിനിയൻ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. മോഡലിംഗ് ഏജന്റുമാർ എന്ന നിലയിലാണ് രണ്ടുപേർ മറിയ കൊവൽചുക് എന്ന 20 കാരിയായ മോഡലിനെ സമീപിച്ചത്. തായ്‌ലൻഡിലേയ്ക്കായിരുന്നു ക്ഷണം. എന്നാൽ പത്ത് ദിവസത്തിനുശേഷം മാരകമായ പരിക്കുകളുമായി മറിയയുടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കെതിരെയും നിയമനടപടികൾ ഉണ്ടാകാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ വിവാഹിതരായ പുരുഷന്മാർ ഉണ്ടെങ്കിൽ അവിടെയെത്തുന്ന സ്ത്രീകൾക്കെതിരെ വ്യഭിചാരത്തിന് കേസ് ചുമത്തപ്പെടാം. ദുബായിൽ വിവാഹേതര ലൈംഗികബന്ധം നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും സ്ത്രീകൾ ഇത്തരം പാർട്ടികളിൽ ഗുരുതരമായ ചൂഷണത്തിനിരയാവുകയാണെന്നും അധികൃതർ വ്യക്തമാക്കി.